കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ കുത്തകകളോടുള്ള താത്പര്യവും സ്നേഹവും മൂലം പൊതുമേഖലാ സ്ഥാപനങ്ങളെ വളരുവാന്‍ അനുവദിക്കാതെ തകര്‍ക്കുവാനാണ് ശ്രമിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ കൊല്ലം, പത്തനംതിട്ട ജില്ലാ ഡിവിഷണല്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വളരെ മാതൃകാപരവും അഭിമാനകരവുമായ രീതിയില്‍ പ്രവര്‍ത്തിച്ച രാജ്യത്തെ പോസ്റ്റല്‍, ടെലികോം മേഖലകളെ സ്വകാര്യവത്കരിക്കുവാനുള്ള നീക്കമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നത്.

ഇതിനെതിരെ ഈ മേഖലകളിലെ എല്ലാ വിഭാഗം ജീവനക്കാരേയും അണിനിരത്തി ശക്തമായി പ്രതിരോധിക്കണമെന്നും ഡി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടു. പോസ്റ്റല്‍ സര്‍ക്കിള്‍ പ്രസിഡന്റ് ജോണി ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡിവിഷണല്‍ സെക്രട്ടറി വി.ഹരികുമാര്‍, ഡെപ്യൂട്ടി സര്‍ക്കിള്‍ സെക്രട്ടറി എസ്.എന്‍.സോണി, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് അനു പി.ബേബി, കെ.ജി.മനു, ആല്‍ബര്‍ട്ട് ജോസഫ്, അഖില്‍ ജി.ജയ്സണ്‍, സുനില്‍ സോമശേഖരപിള്ള, എസ്.അനീഷ്, പി.ആര്‍.ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: നാളെ കേരളത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ.പി.സി.സി

0
തിരുവനന്തപുരം: ആകാശവാണി ഭവന് മുന്നില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍...

കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് : ജില്ലയിൽ നാളെ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട: രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറികൾക്ക് നേതൃത്വം നൽകുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ്...

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

0
ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ...

ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഈ മാസം അവസാനം...

0
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ...