ഭരണഘടന അവകാശങ്ങൾ കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു ; ജോയിന്റ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണഘടനാപരമായ അവകാശങ്ങൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാക്കി കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ പറഞ്ഞു. ജോയിന്റ് കൗൺസിൽ നെടുമങ്ങാട് മേഖലാ സമ്മേളനം മുനിസിപ്പൽ ടൗൺ ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന മേഖലയെ പൂർണ്ണമായും ലാഭ കേന്ദ്രീകൃതമാക്കി മാറ്റി സിവിൽ സർവീസിനെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരിച്ച ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കി ജീവനക്കാർക്ക് പുതുക്കിയ ശമ്പള പരിഷ്കരണം അനുഭവവേദ്യമാക്കണമെന്നും നിലവിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അഷ്വേർഡ് പെൻഷൻ പദ്ധതിയിലെ ജീവനക്കാരുടെ ആശങ്കകൾ അകറ്റണമെന്നും നെടുമങ്ങാട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

മേഖലാ കമ്മിറ്റി പ്രസിഡന്റ് എച്ച്.എൻ ബ്രൂസ്ഖാൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ് സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി അച്ചു.എം പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ എസ്.ദേവി വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി കെ മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സരിത, ടി.അജികുമാർ, തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.എൽ ലിജു, ജില്ലാ കമ്മിറ്റി അംഗം ജെ.രമേശ് ബാബു, നോർത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി വി.മഞ്ജുകുമാരി എന്നിവർ പ്രസംഗിച്ചു.

നെടുമങ്ങാട് മേഖലാ കമ്മിറ്റി ഭാരവാഹികളായ ശാരിക ഗോപാൽ രക്തസാക്ഷി പ്രമേയവും രാജ്മോഹൻ ആർ.വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. നെടുമങ്ങാട് മേഖല വനിതാ കമ്മറ്റി സെക്രട്ടറി ദേവി ജെ.എസ് സ്വാഗതവും മേഖലാ വൈസ് പ്രസിഡന്റ് സുഭാഷ് എ.പി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എച്ച്.എൻ ബ്രൂസ്ഖാൻ (പ്രസിഡന്റ്), സുഭാഷ് എ.പി, സുനീർ എസ്.എ (വൈസ് പ്രസിഡന്റ്മാർ), അച്ചു.എം (സെക്രട്ടറി), രാകേഷ് ആർ.നായർ, സലീന.പി (ജോയിന്റ് സെക്രട്ടറിമാർ), ദേവി ജെ.എസ് (ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി സരിത.എസ് (പ്രസിഡന്റ്), പ്രിയ കെ.ജെ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...