ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ലഡാക്ക് : ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ലഡാക്കിലെ സംഘടനകളുമായി നടന്ന ചർച്ചയിലാണ് നിലപാട് അറിയിച്ചത്. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകാമെന്ന് കേന്ദ്ര നിലപാട്. ലഡാക്ക് ഹിൽ കൗൺസിൽ അധ്യക്ഷന് സി എം എന്ന പദവി. ഉപാധ്യക്ഷന് ഡെപ്യൂട്ടി സി എം പദവി നൽകും. അം​ഗീകരിക്കാനാകില്ലെന്നാണ് ലഡാക്കിലെ സംഘടനകളുടെ നിലപാട്. ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണം, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം, സോനം വാങ്ചുക് ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയവാണ് ലഡാക്കിലെ സംഘടനകളുടെ ആവശ്യം. ഈ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല.

ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ലഡാക്കിന്റെ ആവശ്യം, സുസ്ഥിര വികസനം, അതിന്റെ തനതായ പരിസ്ഥിതി, ഗോത്ര ജനതയുടെ സംസ്കാരം എന്നിവ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്രഭരണ പ്രദേശത്തിന്റെ നിയമങ്ങളിൽ സ്വയംഭരണം സ്ഥാപിക്കുക എന്നതാണ്. ലഡാക്കിലെ ജനസംഖ്യയുടെ ഏകദേശം 97% ഗോത്രവർഗക്കാരാണെന്ന് കണക്കാക്കപ്പെടുന്നു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് 2025 സെപ്റ്റംബർ 24 ന് ലേ നഗരത്തിൽ നടന്ന അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുക് രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ നിലവിൽ തടവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...

ഓണം ബമ്പർ : സർക്കാരിന് ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി രൂപ

0
കാഞ്ഞങ്ങാട് : ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള...

രാഹുലിന്റെ പത്രസമ്മേളനം : ലക്ഷ്യം യു പി തെരഞ്ഞെടുപ്പിലെ ദളിത് വോട്ട്ബാങ്ക്‌

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

അമിത വൈദ്യുതി ഉപഭോഗം : മുന്നിൽ അതിരൂക്ഷ പ്രതിസന്ധി ; അഞ്ചുവർഷത്തിനിടെ കൂടിയത് 800...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ...