വ്യോമപാതയിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണം ; വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാകിസ്താന്റെ വ്യോമമേഖല ഒഴിവാക്കിയ പശ്ചാത്തലത്തിൽ റൂട്ടുമാറ്റത്തെക്കുറിച്ചും സമയത്തെക്കുറിച്ചും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ. ആശയവിനിമയം സുതാര്യമായിരിക്കണമെന്നും കൂടുതൽസമയത്തെ യാത്രയ്ക്കായി വിമാനങ്ങളിൽ ഭക്ഷണമടക്കം കരുതലെടുക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശം പുറത്തിറക്കി. യാത്രികരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണിത്. യാത്രാസമയം നീളുമെങ്കിൽ അക്കാര്യവും യാത്രയ്ക്കിടയിൽ എവിടെയെങ്കിലും നിർത്തുന്നുണ്ടെങ്കിൽ അതും യാത്രക്കാരെ അറിയിക്കണം.

ഇക്കാര്യങ്ങൾ ചെക് ഇൻ, ബോർഡിങ് സമയങ്ങളിൽ അറിയിക്കുന്നതിനുപുറമേ ഡിജിറ്റൽ അലർട്ടുകളും നൽകണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുതുടരണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര യാത്രകളിൽ അടിയന്തരമായി നിർദേശങ്ങൾ നടപ്പാക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്.

മറ്റുനിർദേശങ്ങൾ

  • യാത്രയിൽ ആവശ്യമായ ഭക്ഷണവും വെള്ളവും കണക്കാക്കി കാറ്ററിങ് സർവീസിൽ മാറ്റംവരുത്തണം.
  • വിമാനത്തിൽ അവശ്യമരുന്നുകളുണ്ടാകണം.
  • സാങ്കേതികകാരണങ്ങളാൽ നിർത്താനിടയിലുള്ള വിമാനത്താവളങ്ങളിൽ വൈദ്യസഹായം ഉറപ്പാക്കണം.
  • യാത്രസംബന്ധിച്ച കാര്യങ്ങൾക്ക് കോൾസെന്ററുകളും ഉപഭോക്തൃസേവനകേന്ദ്രങ്ങളും സജ്ജമാക്കണം
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ മന്ത്രി ജി ആർ അനിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...

ട്രെയിൻ റദ്ദാക്കിയ സംഭവം ; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോകാൻ...

എല്‍.ഡി.എഫ് മലയാലപ്പുഴയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
മലയാലപ്പുഴ : പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം യു.ഡി.എഫ് സർക്കാർ ബഡ്ജറ്റിൽ വെട്ടിക്കുറച്ചതിനെതിരെ...