ഡൽഹി കലാപത്തിനായി ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി കലാപത്തിനായി ഭീകര ഫണ്ടിംഗ് നടന്നതായി കേന്ദ്രം. താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇതിനായി ഒരു കോടി രൂപയിൽ അധികം ലഭിച്ചെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ തുടർവാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. കലാപകാരികൾ പോലീസിനെ ആസൂത്രിതമായി ആക്രമിച്ചു. കലാപകാരികൾ തോക്കുകൾ, വാളുകൾ, ആസിഡ്, കല്ലുകൾ എന്നിവയുൾപ്പെടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. രാജ്യത്തെ വിവിധ കഷണങ്ങളാക്കണം എന്ന് പ്രസംഗിച്ചു. ഉമർ ഖാലിദ് “തുക്കടെ തുക്കടെ “മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് എന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം നടന്നെങ്കിലും ഗൂഢാലോചനക്കാർക്ക് പ്രതീക്ഷിച്ച തോതിൽ അക്രമം നടന്നില്ല എന്ന് ഡൽഹി പോലീസ് പറഞ്ഞു. തീവ്ര അക്രമശ്രമങ്ങൾ ആയിരുന്നു പ്രതികൾ ആഗ്രഹിച്ചത്. കലാപകാരികൾ തോക്കുകൾ, വാളുകൾ, ആസിഡ്, കല്ലുകൾ എന്നിവയുൾപ്പെടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും ഡൽഹി പോലീസ് പറഞ്ഞു. 2020 സെപ്തംബർ മാസത്തിലാണ് ഉമറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി മാസത്തിൽ 53 പേർ മരിക്കാനിടയാക്കിയ കലാപത്തിന്റെ ആസൂത്രകനാണെന്ന് ആരോപിച്ചുകൊണ്ടാണ് ഉമറിനെതിരെ യുഎപിഎ ചുമത്തിയത്. പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...