വാട്സാപ്പിൽ ഫോൺനമ്പറിന് പകരം യൂസർ നെയിം ഓപ്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നത് വിശദമായി പഠിക്കാൻ കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ദില്ലി: വാട്സാപ്പിൽ ഫോൺനമ്പറിന് പകരം യൂസർ നെയിം ഓപ്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നത് വിശദമായി പഠിക്കാൻ കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നീക്കം. ആൾമാറാട്ടം അടക്കമുള്ള തട്ടിപ്പുകൾ വർധിക്കാൻ സാധ്യതയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയയ്ക്കും. ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ കണക്റ്റു ചെയ്യാമെന്നായിരുന്നു മെറ്റയുടെ വാദം.

എന്നാൽ ഫീച്ചർ സൈബർ തട്ടിപ്പുകൾ വർധിക്കാനുള്ള സാധ്യത വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. ടെല​ഗ്രാമിന് സമാനമായി വാട്സ് ആപ്പും മാറുമെന്നും മുന്നറിയിപ്പ് നൽകി. ആർക്കും എന്ത് തരത്തിലുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ സൗകര്യമൊരുക്കുമെന്നും സുരക്ഷാ ഭീഷണിയാകുമെന്നും ചിലർ ആരോപിച്ചു. സൈബർ തട്ടിപ്പുകൾക്കും അപകീർത്തി സന്ദേശങ്ങൾക്കുമെതിരെ വരുന്ന പരാതികളിൽ നിയമ നിർവഹണ ഏജൻസികൾക്ക് അന്വേഷണം കൂടുതൽ ദുഷ്കരമാക്കുമെന്നും അഭിപ്രായമുയർന്നു. സൈബർ കുറ്റവാളികൾക്ക് ഐഡന്റിറ്റികൾ മറയ്ക്കുന്നത് എളുപ്പമാക്കുമെന്നും ചിലർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....