തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയാണ് ഫലപ്രദമായി വിനിയോഗിക്കാതെ കിടക്കുന്നത്.
പോലീസ് സേനയുടെ നവീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 54 കോടി രൂപയാണ്. എന്നാല്‍ സംസ്ഥാനത്തെ മാവോയിസ്റ്റ് തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലും വേണ്ടരീതിയില്‍ ഈ ഫണ്ട് ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കാലപ്പഴക്കം ചെന്ന ആയുധങ്ങളും ഉപകരണങ്ങളുമായി ഡ്യൂട്ടിക്കിറങ്ങുന്ന പോലീസിനെ നവീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായം അനുവദിക്കുന്നത്. എന്നാല്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും പരാജയപ്പെടുന്നുവെന്നാണ് പരാതികള്‍ ഉയര്‍ന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 17.6 78 കോടി രൂപ അനുവദിച്ചതില്‍, 2.17 കോടി രൂപ മാത്രമാണ് ചെലവാക്കിയിരിക്കുന്നത്. 2014 മുതലുള്ള കണക്കെടുത്താല്‍ ഇതുവരെ ലഭിച്ച 142 കോടി രൂപയില്‍ 73 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റ് തീവ്രവാദ ഭീഷണികള്‍ വര്‍ധിച്ചു വരുന്നത് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ അവസ്ഥയിലും സംസ്ഥാനസര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്.