ന്യൂഡല്‍ഹി: നാളെ മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇ-ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കി. 50 കോടിക്കു മുകളില്‍ വാര്‍ഷികവിറ്റുവരവുള്ള വ്യാപാരിയുടെ ഇടപാടുകള്‍ക്കാണ് നിര്‍ബന്ധമാകുന്നത്.
വ്യാപാരിനല്‍കുന്ന ക്രെഡിറ്റ്, ഡെബിറ്റ് നോട്ടുകള്‍ക്ക് അടക്കം ഇ-ഇന്‍വോയ്‌സ് ബാധകമാണ്. ജിഎസ്ടി കോമണ്‍ പോര്‍ട്ടല്‍ വഴിയോ ഇ-ഇന്‍വോയ്‌സ് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയോ ഇതിനുള്ള രജിസ്‌ട്രേഷന്‍ നടത്താം.
ഇ-ഇന്‍വോയ്‌സിംഗ് പ്രകാരം നികുതി ദാതാക്കള്‍ ഇആര്‍പി/അക്കൗണ്ടിംഗ്/ബില്ലിംഗ് സോഫ്‌റ്റ്വെയറിലെ ഇന്‍വോയ്‌സ് എടുക്കുകയും അത് ഇന്‍വോയ്‌സ് റെഫറന്‍സ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആര്‍പി ഇത് പരിശോധിച്ച് ഡിജിറ്റലായി ഒപ്പിട്ട് യുണീക്ക് ഇന്‍വോയ്‌സ് റെഫറന്‍സ് നമ്പറും, ക്യുആര്‍ കോഡും ഉള്‍പ്പെടെ തിരിച്ച് നികുതി ദാതാവിന് അയക്കും.