ജോസ്​.കെ മാണിയെക്കൊണ്ട്​ ലവ്​ ജിഹാദിനെക്കുറിച്ച്‌​ പറയിക്കുന്നത്​ പിണറായി : ഡോ. എം.കെ. മുനീര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: ജോസ്​.കെ മാണിയെക്കൊണ്ട്​ ലവ്​ ജിഹാദിനെക്കുറിച്ച്‌​ പറയിക്കുന്നത്​ പിണറായി വിജയനാണെന്ന്​​ മുസ്​ലിം ലീഗ്​ നേതാവ്​ ഡോ. എം.കെ. മുനീര്‍. മുസ്​ലിം, ക്രിസ്​ത്യന്‍ സമുദായങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും അവരുടെ സൗഹൃദം തകര്‍ക്കാനുമാണിത്​.

ബംഗാളില്‍ മാത്രല്ല, കേരളത്തിലും സി.പി.എമ്മിന്‍റെ നിറം കാവിയാവുകയാണ്​. കേരളത്തെ ഇല്ലാതാക്കാനാണ്​ സി.പി.എമ്മും ആര്‍.എസ്​.എസും കൈകോര്‍ത്ത്​ പിടിക്കുന്നത്​. ആര്‍.എസ്​.എസ്​-സി.പി.എം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീര്‍ ആരോപിച്ചു.

ലവ്​ ജിഹാദ്​ സാമൂഹിക പ്രശ്​നമാണെന്നും ഇക്കാര്യത്തില്‍ ചില കേസുകള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്​ -എമ്മിന്‍റെ നേതാവും പാലായിലെ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിയുമായ ജോസ്​ കെ. മാണി ദ പ്രിന്‍റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്​ നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ പാര്‍ട്ടി അവ അഡ്രസ്​ ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കില്‍ അത്​ മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ്​ കെ.മാണി പറഞ്ഞു. പിന്നീട്​ കേരളത്തിലെ​ ചാനല്‍ അഭിമുഖത്തില്‍ ഇക്കാര്യം അടിവരയിട്ട്​ സംസാരിച്ചു​. ‘ലവ്​ ജിഹാദ്​ പ്രശ്​നം പരിശോധിക്കണം. അതില്‍ പ്രശ്​നങ്ങളുണ്ടെങ്കില്‍ അഡ്രസ്​ ചെയ്യണം. വിഷയം വീണ്ടും ജനസമൂഹത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്ന്​ പഠിക്കണം. സഭ ഇത്തരം വിഷയത്തില്‍ ഇടപെടാറില്ല. പൊതുസമൂഹത്തില്‍ വിഷയം ഉയര്‍ന്നുവരുന്നുണ്ട്​. വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ദുരീകരിക്കണം.’-ജോസ്​ ചൂണ്ടിക്കാട്ടി.

ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്​ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രന്‍ ഉള്‍പ്പെടെ ജോസിന്‍റെ വിവാദ പ്രസ്​താവനയെ തള്ളിപ്പറഞ്ഞ്​ രംഗത്തെത്തിയതോടെ ഇത്തരം കാര്യങ്ങളല്ല ചര്‍ച്ചയാകേണ്ടതെന്നും ലവ്​ ജിഹാദ്​ വിഷയത്തില്‍ തനിക്ക്​ ഇടതുമുന്നണിയുടെ നിലപാടാണെന്നും ജോസ്​ മലക്കംമറിയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...