ഡല്‍ഹി : കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വാക്സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വാക്സിന്‍ വിപണിയിലെത്തിയാല്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉണ്ടാകാനിടയുള്ള വ്യാജ പ്രചരണങ്ങള്‍ തടയുന്നതിന് കൃത്യമായ പദ്ധതി തയാറാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം . ഒരു വര്‍ഷത്തിനുള്ളില്‍ കൊവിഡ് വാക്സിന്റെ വിതരണം സാദ്ധ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍. വാക്സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യം നല്‍കുക.
ജൂലൈ മാസത്തോടെ 20-25 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്‌സിന്‍ നല്‍കുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.