കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നു ബിനീഷ് : ഹൈക്കോടതിയെ സമീപിക്കും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. സഹോദരന്‍ ബിനോയ് കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് കർണാടക ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം. ഇന്നലെ വൈകിട്ട് 5.15 നു 2 അഭിഭാഷകർക്കും 3 സുഹൃത്തുക്കൾക്കും ഒപ്പമാണു ബിനോയ് ഇഡി ഓഫിസിലെത്തിയത്. അര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉദ്യോഗസ്ഥരോടു സംസാരിക്കാനായത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പുവെയ്പിക്കാനുണ്ടെന്നു പറഞ്ഞെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിർന്ന ഇഡി ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു.

അതേസമയം ലഹരി ഇടപാട് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് കച്ചവടക്കാരന്‍ അനൂപ് ബിനീഷിന്റെ  ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്റെ  ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത് . ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം കൊച്ചിയിൽ. ഇവിടെ നടത്തിയിരുന്ന റെഡിമെയ്ഡ് വസ്ത്രശാലയുടെ മറവിൽ അനൂപിന് അന്നേ ചെറിയതോതിൽ ലഹരി ഇടപാടുകളുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...