ഇഡിക്കെതിരായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിക്ക് പിന്നില്‍ സര്‍ക്കാരും സിപിഎമ്മും : കേന്ദ്ര ഇന്റലിജന്‍സ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇഡിക്കെതിരായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിക്ക് പിന്നില്‍ സര്‍ക്കാരും സിപിഎമ്മും തന്നെയെന്ന് ഉറപ്പിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്. ഇതിനായി സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരെ സുരക്ഷക്ക് നിയോഗിച്ചെന്നും ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഇ ഡിയും വരും ദിവസങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായി കേരളാ പോലീസിലെ രണ്ട് വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥരാണ് മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴികള്‍ അന്വേഷണ സംഘം മാധ്യമങ്ങള്‍ വഴി പുറത്ത് വിടുകയായിരുന്നു. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തുന്ന സത്യവാങ്മൂലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പോലീസിന്റെ നീക്കം. തുടര്‍ന്ന് ഇഡിക്കെതിരേ നിയമനടപടിക്കും സര്‍ക്കാര്‍ നീക്കമാരംഭിച്ചു. എന്നാല്‍ ഇഡിക്കെതിരായ നീക്കത്തിന് പിന്നില്‍ സര്‍ക്കാരും സിപിഎമ്മുമാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി.

സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചതിന് പിന്നിലും ഗൂഡാലോചനയുണ്ട്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ചില സംസ്ഥാന നേതാക്കള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ഇഡി ലക്ഷ്യമിടുന്നത്. ചോദ്യം ചെയ്യലും തുടര്‍ നടപടികളും ഇഡി വീഡിയോ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു.

മാത്രമല്ല സുരക്ഷാ ചുമതലക്കെന്ന പേരിലെത്തിയ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ചതും ഇഡി ചൂണ്ടിക്കാട്ടും. ശാസ്ത്രീയമായ തെളിവുകളും ഇക്കാര്യത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വഷണ സംഘത്തിന്റെ തീരുമാനം. കേസ് അന്വഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സിപിഎം ബന്ധത്തെക്കുറിച്ചും ഇന്റലിജന്‍സ് വിവരം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...