തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് അവകാശലംഘന നോട്ടീസ് നല്‍കിയത്. രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന നിയമസഭയുടെ അവകാശത്തിന്മേലുള്ള കൈകടത്തലാണെന്നാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫ് നല്‍കിയ കത്തില്‍ ആരോപിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 31ന് വൈകിട്ട് തിരുവനന്തപുരത്ത് ബി ജെ പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസിലാണ് രവിശങ്കര്‍ പ്രസാദ് നിയമസഭാ പ്രമേയത്തിനെതിരെ രംഗത്തുവന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ബാധ്യത നിയമസഭയ്ക്കുണ്ട്. മുമ്പും സമാനമായ പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്.