ദില്ലി: കേരളത്തിലെ 111 ജലാശയങ്ങളിൽ കയ്യേറ്റം നടന്നതായി കേന്ദ്രത്തിൻറെ ജലസെൻസസ് റിപ്പോർട്ട്. കുളങ്ങളും, തടാകങ്ങളും അടക്കമുള്ള കെട്ടിനിർത്തിയ ജലാശയങ്ങളുടെ എണ്ണത്തിൽ കേരളം പന്ത്രണ്ടാം സ്ഥാനത്താണെന്നും റിപ്പോർട്ടിലുണ്ട്. പശ്ചിമ ബംഗാളാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ആദ്യത്തെ ജലസെൻസസ് റിപ്പോർട്ടാണ് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്കായി പണിതവയും, നദി, സമുദ്രം തുടങ്ങിയവയേയും ഒഴിവാക്കിയുള്ള ജലാശയങ്ങളുടെ കണക്കാണ് സെൻസസിൽ ഉൾപ്പെടുത്തിയത്. ടാങ്കുകൾ, റിസർവോയറുകൾ, കുളങ്ങൾ, മുതലായവയവ ഇതിൽ ഉൾപ്പെടും. ഭൂഗർഭജലത്തിൻറെ അളവ് പിടിച്ചു നിർത്തുന്നതിൽ ജലാശയങ്ങളുടെ പങ്ക് വലുതായതിനാലാണ് ജല സെൻസസിന് കേന്ദ്രം തുടക്കമിട്ടത്. കേരളത്തിൽ ഇത്തരത്തിലുള്ള 111 ജലാശയങ്ങളിൽ കയ്യേറ്റം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 87 ശതമാനവും കുളങ്ങളാണ്. ഇതിൽ കയ്യേറ്റത്തിൻറെ വിസ്തൃതി കണക്കാക്കാൻ കഴിഞ്ഞത് 47 എണ്ണത്തിൻറേത് മാത്രമാണ്.
ജലാശയങ്ങളുടെ എണ്ണമെടുത്താൽ പന്ത്രണ്ടാം സ്ഥാനത്താണ് കേരളം. എഴു ലക്ഷത്തി നാല്പത്തി ഏഴായിരത്തി നാനൂറ്റി എണ്പത് ജലസ്രോതസ്സുകൾ ഉള്ള പശ്ചിമ ബംഗാൾ ആണ് ഒന്നാം സ്ഥാനത്ത്. കേരളത്തിൽ 49725 ജലാശയങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ജലാശയങ്ങളുള്ള 30 ജില്ലകളിൽ കേരളത്തിൽ നിന്ന് ഒരു ജില്ല പോലുമില്ല. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ കുളങ്ങൾ ഉള്ളതെന്നും, തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ളതെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ ജലാശയങ്ങളിൽ 1.6 ശതമാനത്തിൽ കയ്യേറ്റം നടന്നിട്ടുള്ളത്. ഇതിൽ 95 ശതമാനവും ഗ്രാമങ്ങളിലാണെന്നും കേന്ദ്രം പുറത്തു വിട്ട കണക്കുകൾ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033