ലോക്ക്ഡൗണ്‍ : വാഹന ഇന്‍ഷുറന്‍സ് പുതുക്കാനുള്ള സമയ പരധി നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കി കേന്ദ്രം. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഏപ്രില്‍ 21 വരെ കേന്ദ്ര ധനകാര്യ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോളിസി നഷ്ടപ്പെട്ടുപോകില്ല. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ പുതുക്കാനുള്ള കാലാവധി നേരത്തെ നീട്ടിയിരുന്നു. ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

ഫെബ്രുവരി ഒന്നിന് ശേഷമോ ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് രേഖ പുതുക്കാനും ഇത് ബാധകമാകും. ലോക്ക് ഡൌൺ മൂലം രേഖകൾ പുതുക്കാൻ ആളുകൾക്ക് കഴിയാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിയ്ക്കുന്നതിനെ തുടർന്നാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...