‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനുള്ള നീക്കവുമായി കേന്ദ്രം. ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇരുസഭകളിലും ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഏപ്രിലിൽ മണ്ഡലപുനർനിർണയ ബിൽ പാസാക്കാൻ കഴിയാതെ പോയത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ആ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട്, ഇത്തവണ ആവശ്യമായ അംഗബലം ഉറപ്പാക്കാൻ ഭരണപക്ഷം സർവ സന്നാഹത്തോയോടെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ പ്രകാരം, ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഭരണപക്ഷത്തിനുണ്ട്. അംഗബലത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചാൽ, വരാനിരിക്കുന്ന സമ്മേളനത്തിൽ ചില നിർണായക ബില്ലുകൾ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബിൽ. കഴിഞ്ഞ വർഷത്തെ ശീതകാല സമ്മേളനത്തിലാണ് ഈ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബിൽ ജെപിസിക്ക് വിടുകയായിരുന്നു. വർഷകാല സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസമായ ആഗസ്റ്റ് 10 വരെ ജെപിസിയുടെ കാലാവധി നിലവിൽ നീട്ടിയിട്ടുണ്ട്. ആഗസ്റ്റ് 10-നകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയാണെങ്കിൽ, ജെപിസിയുടെ ശിപാർശകൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബിൽ സർക്കാരിന് സഭയിൽ കൊണ്ടുവരാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. സമ്മേളനം അവസാനിക്കാൻ ശേഷിക്കുന്ന വെറും നാല് ദിവസങ്ങൾക്കുള്ളിൽ ഇത് പാസാക്കിയെടുക്കാൻ സർക്കാരിന് സാധിക്കുമോ എന്നതും പ്രധാനമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...