സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെവില 13,135 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 200 രൂപയുടെ കുറവുണ്ടായി. 1,05,080 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഔണ്‍സിന് 12 ഡോളര്‍ നഷ്ടത്തോടെയാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്. നാലായിരം ഡോളറിന് മുകളിലാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില എന്നത് വിപണിയെ സംബന്ധിച്ച് ആശ്വാസകരമാണ്. മിഡില്‍ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളുമാവും വരും ദിവസങ്ങളിലും സ്വര്‍ണവിലയെ സ്വാധീനിക്കുക.

എണ്ണവിലയിലും ഇന്ന് ചാഞ്ചാട്ടം ദൃശ്യമാണ്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം മുകളിലേക്ക് കുതിച്ച എണ്ണവിലയില്‍ നേരിയ ഇടിവ് ഇന്ന് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡോയിലിന്റെ വില 0.21 ഡോളര്‍ ഇടിഞ്ഞു. 84.74 ഡോളറായാണ് വിലയിടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയില്‍ 0.8 ഡോളര്‍ ഇടിവുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....