വ്യാജ രേഖ കേസ്: കരിന്തളം കോളേജിന്റെ പരാതിയിൽ കെ.വിദ്യ ഇന്ന് നീലേശ്വരം പോലീസിൽ ഹാജരായേക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഇന്ന് നീലേശ്വരം പോലീസിൽ ഹാജരായേക്കും. ജൂൺ 25 ഞായറാഴ്ചയാണ് വിദ്യയോട് നേരിട്ട് ഹാജരാകാൻ നീലേശ്വരം പോലീസ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച കോളേജിൽ ഹാജരാകാൻ സാധിക്കില്ലെന്ന് വിദ്യ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച ഹാജരാകാമെന്ന് അറിയിച്ചത്. കരിന്തളം ഗവൺമെന്റ് കോളേജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. നിലവിൽ, കോളേജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് നീലേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ അദ്ധ്യായന വർഷത്തിലായിരുന്നു കെ.വിദ്യ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം കോളേജിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നത്.അഗളി പോലീസും വിദ്യക്കെതിരെ കേസ് നൽകിയിരുന്നു. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശനിയാഴ്ചയാണ് വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ സമർപ്പിച്ച പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന വിവരം പുറത്തുവന്നതോടെയാണ് കരിന്തളം കോളേജും പരാതിയുമായി രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...