വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി കൈയിൽ കരുതണ്ട ; സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌ത ടി ഷര്‍ട്ട് റെഡി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌ത ടി ഷര്‍ട്ടാണ് ഇപ്പോൾ താരം. മലപ്പുറത്ത് ആണ് ഇത്തരത്തിലുള്ള ടി ഷര്‍ട്ടുകൾ ഹിറ്റായി മാറിയത്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ടി ഷര്‍ട്ടില്‍ കൊടുക്കുന്നതിന് വലിയ സ്വീകാര്യത ആണ് ഇതിനോടകം തന്നെ ലഭിക്കുന്നത്. ടി ഷര്‍ട്ടില്‍ സര്‍ട്ടിഫിക്കറ്റ് മുഴുവനായി പ്രിന്റ് ചെയ്തിട്ടുണ്ട്. ഇനി വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കൊണ്ട് നടക്കേണ്ട കാര്യമില്ല. നെഞ്ചും വിരിച്ച്‌ ഈ ടി ഷര്‍ട്ട് കാണിച്ചാൽ മതി.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഇവര്‍ക്ക് അയച്ച്‌ കൊടുത്താല്‍ ഉടനടി ടി ഷര്‍ട്ട് റെഡിയാണ്. വെള്ള നിറത്തില്‍ ഉള്ള ടി ഷര്‍ട്ടില്‍ സ്കാന്‍ ചെയ്താണ്  സര്‍ട്ടിഫിക്കറ്റ് പതിപ്പിക്കുന്നത്. മലപ്പുറം ഇംപീരിയല്‍ പ്രസ്സ് ആണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് പിന്നില്‍. 250 രൂപയാണ് ആകെ ചെലവ്. അലക്കിയാലും ഉണക്കിയാലും പ്രിന്റ് പോകില്ല എന്ന് ഉടമകൾ തന്നെ അവകാശപ്പെടുന്നുണ്ട്. മറ്റിടങ്ങളിൽ നിന്ന് വരുന്ന  ഓര്‍ഡറുകള്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ഈ ടി ഷർട്ടിന് ആവശ്യക്കാർ കൂടുതൽ ആണെന്നും പണികൾക്ക് കൂടുതൽ സമയം ആവശ്യമാണെന്നും പ്രസ് ഉടമ ഇര്‍ഷാദ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...