കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് – രണ്ടും മൂന്നും പ്രതികൾ കീഴടങ്ങി ; സഹകരണ വകുപ്പിലെ 14 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ‌കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ രണ്ടും മൂന്നും പ്രതികൾ ക്രൈം ബ്രാഞ്ചിനു മുന്നിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു. രണ്ടാം പ്രതിയും ബാങ്കിന്റെ മുൻ മാനേജറുമായ ബിജു കരീം, മ‍ൂന്നാം പ്രതിയും സീനിയർ അക്കൗണ്ടന്റുമായിരുന്ന സി.കെ.ജിൽസ് എന്നിവരാണു കീഴടങ്ങിയത്.

കേസിലെ ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ സെക്രട്ടറിയുമായ സുനിൽ കുമാർ നേരത്തേ പിടിയിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഇടനിലക്കാരൻ കിരൺ (31), കമ്മീഷൻ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവരാണ് പിടിയിലാകാനുള്ളത്. നാലാംപ്രതി കിരൺ രാജ്യം വിട്ടതായാണ് സൂചന.

അതേസമയം ബാങ്കിലെ തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. 14 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തരവിറക്കും. തട്ടിപ്പ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...