പത്തനംതിട്ട : കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നൈപുണ്യ വികസനത്തിനുവേണ്ടിയുള്ള സ്‌കില്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ് നടത്തിവന്ന മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം വിജയകരമായി പൂര്‍ത്തികരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. അനിമല്‍ സയന്‍സ് വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.സെന്‍സി മാത്യു, അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.സിന്ധു സദാനന്ദന്‍, പ്രോഗ്രാം അസ്സിസ്റ്റന്റ് ബിനു ജോണ്‍, സുനില്‍ ഏബ്രഹാം, അരുണ്‍ സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.