കോട്ടയം : പോലീസുകാരനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനൻ (52) ആണ് മരിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്തുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം എ.ആർ ക്യാമ്പിലെ പോലീസുകാരനാണ് മധുസൂദനൻ. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി ഒറ്റക്ക് താമസിക്കുകയായിരുന്നു മധുസൂദനൻ. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
പോലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
RECENT NEWS
Advertisment