80 വയസ്സുകാരിയെ കോടാലികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ചെറുമകനെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുണ്ടറ : 80 വയസ്സുകാരിയെ കോടാലികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ചെറുമകനെ പോലീസ് പിടികൂടി. ഇളമ്പള്ളൂര്‍, തൈക്കാവ് മുക്ക് കനാലിനു സമീപം തുണ്ടുവിള വീട്ടില്‍ ഷെഫീക്ക് (25) നെയാണ് കുണ്ടറ പോലീസ് പിടികൂടിയത് .24 ന് വൈകിട്ട് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു മുന്നിലിരിക്കുകയായിരുന്ന വൃദ്ധയെ ഷെഫീഖ് കോടാലികൊണ്ട് വെട്ടുകയും പിന്നീട് കത്തിയുമായെത്തി ആക്രമിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്കുനേരേ വെട്ടിയത് ഒഴിഞ്ഞുമാറിയതുകൊണ്ട് ചെവിയുടെ വശത്തായി കൊള്ളുകയായിരുന്നു. എന്നാല്‍,ആക്രമണം കണ്ട് തടയാനെത്തിയ മാതാവിനു നേരേയും ആക്രമണമുണ്ടായി. മുത്തശ്ശിയെയും അമ്മയെയും ആക്രമിക്കുന്നത് സമീപവാസി മൊബൈലില്‍ പകര്‍ത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി സമരത്തിനെതിരായ പോലീസ് നടപടി : സുപ്രീം കോടതി ഇന്ന് ഹർജികൾ പരിഗണിക്കും

0
ഡൽഹി: സിജെപി സമരത്തിനെതിരായ പോലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം...

സർക്കാർ ഇടപെടൽ : ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി ; ആഴ്ചയിൽ 5 ദിവസം...

0
തിരുവനന്തപുരം : കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ....

പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം

0
ഡൽഹി: കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ...

പഞ്ചാബിൽ ചോദ്യപേപ്പർ ചോർന്നിട്ടില്ല ; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി ഭഗവന്ത് മാൻ

0
ചണ്ഡീഗഢ്: പഞ്ചാബിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾ പൂർണ്ണമായും തള്ളി...