കോട്ടയം: ചങ്ങനാശ്ശേരി എംഎല്‍എ സി.എഫ് തോമസ് അന്തരിച്ചു. മുന്‍ മന്ത്രിയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായിരുന്ന സിഎഫ് തോമസിന് 81 വയസ്സായിരുന്നു. 9 തവണ എംഎല്‍എയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു സി.എഫ് .
കെ എം മാണിയുടെ അടുത്ത അനുയായിരുന്ന സിഎഫ് തോമസ് മാണിയുടെ മരണത്തിന് ശേഷം പിജെ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിലായിരുന്നു സി എസ് തോമസ് മന്ത്രിയായിരുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ്.