കോടതി ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ല ; പോപ്പുലര്‍ നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയില്‍. കേസിലെ പരാതികളില്‍ പ്രത്യേകം എഫ്‌ഐആര്‍ എന്ന ഇടക്കാല ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് പരാതി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. അത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും നിക്ഷേപകര്‍. പ്രതികള്‍ മൊബെെല്‍ ഉപയോഗിക്കുന്നതിന് തങ്ങളുടെ കൈയില്‍ തെളിവുണ്ടെന്നും അവര്‍ പറയുന്നു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടൺസ് ലോ അഭിഭാഷക സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

കേസിലെ പ്രധാന തെളിവുകള്‍ സൂക്ഷിച്ചിരുന്ന കോന്നി സിഐ രാജേഷിനെ സ്ഥലം മാറ്റിയതിലും പരാതിയുണ്ട്. കോന്നി സിഐയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. കോന്നിയിലാണ് പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. പ്രതികളുടെയും ബിനാമികളുടെയും സ്വത്ത് കണ്ടുകെട്ടും. സ്വത്ത് ലേലം ചെയ്‌തോ, വില്‍പ്പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയുടേതാണ് ഉത്തരവ്. പ്രതികള്‍ വില്‍പന നടത്തിയ സ്വത്തുക്കളും കണ്ടുകെട്ടും. സംസ്ഥാനത്തിന് പുറത്തുള്ള സ്വത്തുക്കള്‍ കണ്ടെത്താനും സംസ്ഥാന ഓഫീസര്‍ക്ക് അധികാരമുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ടുള്ള കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച്‌ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...