ചടയമംഗലത്തെ പോലീസ് നടപടിയ്‌ക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചടയമംഗലത്തെ പോലീസ് നടപടിയ്‌ക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമനിഷേധം ചോദ്യം ചെയ്തതിന് തനിക്കെതി​രെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പോലീസ്​ നടപടികള്‍ സമൂഹമാധ്യമം വഴി പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് ഗൗരിനന്ദക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച്‌​ കേസെടുത്തിരുന്നു. പെണ്‍കുട്ടി എന്ന നിലയില്‍ തന്നോട് പോലീസ് മാന്യമായി പെരുമാറിയില്ലെന്നും ഇത്തരം നടപടി കൈക്കൊണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നുമാണ് പരാതി.

ചടയമംഗലത്ത് എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച്‌​ തിരിച്ചിറങ്ങുമ്പോള്‍ കൗണ്ടറിന്​ മുന്നില്‍ ക്യൂ നിന്ന വയോധികന്​ പോലീസ് പിഴ ചുമത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കണ്ട്​, വിവരങ്ങള്‍ ആരായുകയും ഈ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയും ചെയ്തതിന്​ തനിക്കെതിരെ പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്​തതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പി.എസ് സുപാല്‍ എം.എല്‍.എ, സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജുജമാല്‍ എന്നിവരോടൊപ്പമാണ് ഗൗരിനന്ദയും മാതാവും മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...