പോത്താനിക്കാട് : മാൾട്ടയുടെ തലസ്ഥാനമായ വലേറ്റയിൽ മലയാളി നഴ്സ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. പല്ലാരിമംഗലം ഹാപ്പിനഗർ പറമ്പിൽ വീട്ടിൽ ബിൻസിയ (36) ആണ് മരിച്ചത്. വലേറ്റ മാറ്റർ ഡി ആശുപത്രിയിൽ നഴ്സായിരുന്നു. വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് ബോധമറ്റനിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മാൾട്ടയിലെ മലയാളികൾക്ക് ബിൻസിയ സുപരിചിതയായിരുന്നു. അടിവാട് പുളിയ്ക്കച്ചാലിൽ കുടുംബാംഗമാണ്. ഭർത്താവ് : ഷിഹാബ്. മക്കൾ : ഹന, ഹിസ.