മാവേലിക്കര : സ്കൂട്ടര്‍ യാത്രികയായ അധ്യാപികയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തു. മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. ബി. ആര്‍. സി ക്ലസ്റ്റര്‍ കോ – ഓഡിനേറ്റര്‍ മറ്റം തെക്ക് ഈപ്പന്‍ പറമ്പില്‍ പെണ്ണമ്മ തമ്പാന്റെ മാലയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. സ്കൂട്ടറില്‍ വിദ്യാഭ്യാസജില്ലാ ഓഫീസിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്. മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് കഴിഞ്ഞദിവസം വൈകിട്ട് റോഡിന്റെ വളവിലേക്ക് സ്കൂട്ടര്‍ തിരിക്കുമ്പോള്‍ വേഗത കുറച്ച് ഇതിനെ തുടര്‍ന്ന് പിറകില്‍ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
ബൈക്കിലെത്തിയ യുവാക്കള്‍ അധ്യാപികയുടെ മാല പൊട്ടിച്ചു
RECENT NEWS
Advertisment