ബൈ​ക്കി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

അ​ടി​മാ​ലി: ബൈ​ക്കി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. വാ​ള​റ പ​ത്താം​മൈ​ല്‍ ല​ക്ഷം​വീ​ട് കാ​ഞ്ഞി​ര​പ്പ​റമ്പി​ല്‍ ക​മാ​ലു​ദ്ദീ​ന്‍ (46), പ​ത്താം​മൈ​ല്‍ മാ​നം​കാ​വി​ല്‍ ഹാ​രീ​സ് (38) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ലി​ന് അ​ടി​മാ​ലി മ​ന്നാ​ങ്കാ​ല ട്രൈ​ബ​ല്‍ ഹോ​സ്​​റ്റ​ലി​ന്​ സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ണി​ക്കാ​ട്ട് ഉ​ണ്ണി​യു​ടെ ഭാ​ര്യ ല​ളി​ത​യു​ടെ (60) നാ​ല​ര പ​വന്റെ മാ​ല​യാ​ണ് ക​വ​ര്‍​ന്ന​ത്.

200 ഏ​ക്ക​ര്‍-​മെ​ഴു​കും​ചാ​ല്‍ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. പു​ല്ല് ചു​മ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് മാ​ല പൊ​ട്ടി​ച്ച്‌ ക​ട​ന്ന​ത്. ടൗ​ണി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ച ശേ​ഷ​മാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. നാ​ട്ടു​കാ​രും പോലീ​സും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പോലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യാ​ണ് ഇ​വ​രെ കു​ടു​ക്കി​യ​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം ഇ​വ​ര്‍ മ​ല​പ്പു​റ​ത്തേ​ക്ക് ക​ട​ന്നി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്​ ഇ​വ​രെ​ന്ന്​ പോലീ​സ്​ പ​റ​ഞ്ഞു. ഹാ​രീ​സി​ന്​ വ​ര്‍​ഷ​ങ്ങ​ളാ​യി പ​ത്താം​മൈ​ലു​മാ​യി ബ​ന്ധ​മി​ല്ല. പ​ത്താം​മൈ​ല്‍ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യാ​ണ് ക​മാ​ലു​ദ്ദീ​ന്‍ ഇ​വി​ടെ എ​ത്തി​യ​ത്. അ​ടി​മാ​ലി സ്​​റ്റേ​ഷ​നി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്​​സോ കേ​സു​മു​ണ്ട്.

ജി​ല്ല​യി​ല്‍ അ​ടു​ത്തി​ടെ ന​ട​ന്ന ചി​ല മോ​ഷ​ണ​സം​ഭ​വ​ങ്ങ​ളി​ലും ഇ​വ​ര്‍​ക്ക് ബ​ന്ധ​മു​ള്ള​താ​യി പോലീ​സ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ മ​ച്ചി​പ്ലാ​വ് അ​സീ​സി ച​ര്‍​ച്ചി​ന് സ​മീ​പം വെ​ച്ചും ഇ​ത്ത​ര​ത്തി​ല്‍ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ര്‍​ന്നി​രു​ന്നു. പ്ര​തി​ക​ള്‍ പെ​ട്ടി​ച്ചെ​ടു​ത്ത മാ​ല രാ​ജ​കു​മാ​രി​യി​ലു​ള്ള ഒ​രു ജ്വ​ല്ല​റി​യി​ല്‍ വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ളെ ഇ​വി​ടെ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ​മാ​രാ​യ ഡോ​ണി ചാ​ക്കോ, ബി. ​ര​തീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...