ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം ; അടൂരിൽ കാമുകിക്കു പിന്നാലെ കാമുകനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂരിൽ ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കമിതാക്കളില്‍, ഒളിവിലായിരുന്ന കാമുകനും പിടിയിലായി. യുവതി മോഷണ ദിവസം തന്നെ പിടിയിലായിരുന്നു. ഒളിവിടത്തില്‍ നിന്ന് രക്ഷപെട്ട പ്രതിയെ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി അന്‍വർ ഷായാണ് പിടിയിലായത്. കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് സ്വദേശിനി സരിതയെ സംഭവം നടന്ന വെള്ളിയാഴ്ച രാത്രി തന്നെ പിടികൂടിയിരുന്നു. പതിനാലാം മൈലിൽ കട നടത്തുന്ന തങ്കപ്പന്റെ മാലയാണ്, ബൈക്കിലെത്തി അൻവർ ഷായും സരിതയും പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. തങ്കപ്പൻ മാലയിൽ ബലമായി പിടിച്ചതോടെ പ്രതികളുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സരിതയെ തടഞ്ഞു വച്ച് പോലീസിനു കൈമാറുകയായിരുന്നു.

സരിതയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകൻ‍ അന്‍വർ ഷായാണ് ഒപ്പമുണ്ടായിരുന്നതെന്ന് വ്യക്തമായത്. പ്രതിക്കായി രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രാത്രി കറ്റാനത്തെ ഒളിവിടത്തില്‍ പൊലീസെത്തിയെങ്കിലും പ്രതി ബൈക്കില്‍ കയറി രക്ഷപെട്ടു. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. യുവതിയിൽ നിന്നും മാല പോലീസ് കണ്ടെടുത്തു. ഇവരാണ് കഴിഞ്ഞ മാര്‍ച്ചില്‍ തെങ്ങമത്തെ കോണത്ത് കാവ് ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരും. സരിത ഇപ്പോള്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...