സ്കൂട്ടറില്‍ വന്ന് വയോധികയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ സ്ത്രീയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാരാരിക്കുളം : സ്കൂട്ടറില്‍ വന്ന് വയോധികയുടെ മാല പൊട്ടിച്ചു കടന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പല്‍ കളപ്പുര വാര്‍ഡില്‍ ചക്കംപറമ്പ് വീട്ടില്‍ രമാദേവി (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കലവൂര്‍ പാലത്തിന് തെക്കുവശത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന 81 വയസ്സുകാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും 3.5 ഗ്രാം തൂക്കം വരുന്ന മാലയുടെ കഷണവുമായി കടന്നു കളയുകയും ചെയ്യുകയായിരുന്നു.

രാവിലെ 11.30 മണിയോടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ യുവതി സമീപമെത്തി വിവരം തിരക്കാനെന്ന വ്യാജേന സംസാരിച്ച്‌ നില്‍ക്കുകയും തുടര്‍ന്ന് മാല പൊട്ടിച്ച്‌ കടക്കുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സ്വര്‍ണം ആലപ്പുഴയിലെ ഒരു കടയില്‍ നിന്നു കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജിന്‍റെ നേതൃത്വത്തില്‍ മണ്ണഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ. മോഹിത്, സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ബിജു, അസി. സബ് ഇന്‍സ്പെക്ടര്‍ വി.പി. മനോജ്., സി.പി.ഒമാരായ സിബി, ഷാനവാസ്, രജീഷ്, സുധീഷ്, വില്‍ഫ്രീഡ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...