സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേരെ പേപ്പട്ടി കടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  നാട്ടുകാരെയും യാത്രക്കാരെയും പേപ്പട്ടി ഓടിച്ചിട്ട് ആക്രമിച്ച സംഭവത്തിൽ 20 പേർക്ക് പരിക്ക്. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് നാട്ടുകാരെ ആക്രമിച്ചത്. തുടർന്ന് പേപ്പട്ടിയെ പിടികൂടാനായി പേപ്പട്ടിപിടുത്തകാരുടെ നേതൃത്വത്തിൽ ശ്രമം പുരോഗമിക്കുകയാണ്. ആക്രമണത്തിനിരയായവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെ കൊറിയർ സർവീസ് ജീവനക്കാരനായ റിന്റോയെയാണ് പേപ്പട്ടി ആദ്യം ആക്രമിച്ചത്.

ഇതിന് പിന്നാലെ വഴിയിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് ആക്രമിച്ചു. മൂഞ്ഞേലി പള്ളിയിൽ ശവസംസ്‌കാര ചടങ്ങിനെത്തിയവരെയും അക്ഷയ കേന്ദ്രത്തിലെത്തിയവരെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. പോലീസും ഫയർഫോഴ്സും പേപ്പട്ടിപിടുത്തകാരും സ്ഥലത്തെത്തി പേപ്പട്ടിക്കായി തെരച്ചിൽ നടത്തുകയും ഒരു പേപ്പട്ടിയെ പിടികൂടുകയും ചെയ്തു. എന്നാൽ ആക്രമിച്ച പേപ്പട്ടിയെ അല്ല പിടികൂടിയിരിക്കുന്നതെന്ന് ആക്രമണത്തിനിരയായവർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയപാത നിര്‍മാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍...

0
കോഴിക്കോട്: മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍...
CRIME SCENE

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു ; നാല് സ്ത്രീകളടക്കം ആറ് പേർ...

0
തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷക്കാരനായ ധൻപതി നായിക് (27) എന്നയാളാണ്...

എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം ; പുതിയ ഡിജിസിഎ നിർദ്ദേശം

0
ദില്ലി: വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി....