തൃശൂര്‍ : ചിയ്യാരത്ത് ബൈക്കില്‍ എത്തിയ യുവാവ് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചു. ബൈക്കില്‍ വന്ന് മാലപൊട്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ചിയ്യാരത്ത് പട്ടാപ്പകലായിരുന്നു മാലപൊട്ടിക്കല്‍. ചിയ്യാരം സ്വദേശിനി ഷീജയുടെ മാലയാണ് കവര്‍ന്നത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്നു ഷീജ. ഇതിനിടെ ബൈക്കില്‍ എത്തിയ യുവാവ് മാല പൊട്ടിച്ച് നിമിഷങ്ങള്‍ക്കകം കടന്നുകളഞ്ഞു.
തൊട്ടടുത്ത വീടിന്‍റെ മുകളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ മാല പൊട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞു. മറ്റു ക്യാമറകള്‍ കൂടി നിരീക്ഷിച്ച് ബൈക്കിന്‍റെ നമ്പര്‍ തിരിച്ചറിയാന്‍ പോലീസ് ശ്രമം തുടരുകയാണ്. വ്യാജ നമ്പറാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷിച്ചാല്‍ ആളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍.