ഗതാഗത കുരുക്കില്‍ പെട്ട് സ്കൂട്ടറിന്‍റെ വേഗത കുറച്ചു ; പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ച് കടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ താലിമാല തട്ടിപ്പറിച്ചു. കോട്ടയം ടൗണിൽ എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് മാല മോഷണം നടന്നത്. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ മാല ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

യുവാക്കള്‍ മാലപൊട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപര സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് ശ്രീക്കുട്ടി. രാവിലെ ഓഫീസിലേക്ക് പോകുപ്പോഴാണ്  മോഷണം നടന്നത്. സ്കൂട്ടറില്‍ എം.സി റോഡിലൂടെ പോവുകയായിരുന്ന ശ്രീകുട്ടി ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോഴാണ് യുവാക്കള്‍ മാല പൊട്ടിച്ചത്. ശ്രീക്കുട്ടിയുടെ പിന്നാലെ സ്പോര്‍ട്സ് ബൈക്കിലെത്തിയ യുവാക്കള്‍  രണ്ടേകാൽ പവൻ വരുന്ന താലിമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ ശ്രീക്കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. യുവാക്കള്‍ ശ്രീക്കുട്ടിയെ പിന്തുടര്‍ന്ന് എത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...