കോന്നി : ലഡാക്കിന്റെ കിഴക്കൻ അതിർത്തിയിലെ ഇന്ത്യൻ മേഖലയിലേക്ക് അതിർത്തി കടന്ന് ആക്രമണം നടത്തി 20 ഇന്ത്യൻ ധീര സൈനികരുടെ വീരചരമത്തിന് കാരണമായ ചൈനയുടെ അതിക്രമത്തിൽ കോന്നി ചൈനാ മുക്കിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ചൈനയുടെ ദേശീയ പതാക കത്തിച്ച് പ്രതിക്ഷേധിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറു നാമകരണം ചെയ്ത പ്രദേശമാണ് കോന്നിയിലെ ചൈനാമുക്ക്. പ്രതിക്ഷേധ യോഗത്തിൽ ചൈനീസ് ഉത്പന്നങ്ങൾ , മൊബൈൽ ആപ്ളിക്കേഷനുകൾ തുടങ്ങിയ ബഹിഷ്കരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പളാവിളയിൽ ഉത്ഘാടനം ചെയ്തു . സലാം കോന്നി , രതീഷ് കണിയാം പറമ്പിൽ , രതീഷ് പുന്നമൂട്ടിൽ എന്നിവർ പങ്കെടുത്തു.