തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒ ഐ സി സി/ ഇൻകാസ് പ്രചാരണ വിഭാഗം ചെയർമാൻ കേരളത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

മനാമ : കേരളത്തിലെ ഇരുപത് പാർലമെന്റ് നിയോജക മണ്ഡലങ്ങളിലും ഒ ഐ സി സി/ ഇൻകാസ് കമ്മറ്റികൾ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ബൂത്ത് തലങ്ങളിലേക്ക് ഒ ഐ സി സി / ഇൻ കാസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും കേരളത്തിലെ 20 പാർലമെന്റ് നിയോജക മണ്ഡലങ്ങളിലും ഒ ഐ സി സി/ ഇൻകാസ് കമ്മറ്റിയുടെ ചെയർമാൻമാരെ നിയമിച്ചു കൊണ്ട് ഒരോ പാർലമെന്റ് നിയോജക മണ്ഡലം കമ്മറ്റികളുടെ ചെയർമാന്റെ കീഴിൽ നൂറോളം ഭാരവാഹികൾ ഉള്ള കമ്മറ്റികൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലും സഞ്ചരിച്ചുകൊണ്ട് ഒ ഐ സി സി/ ഇൻകാസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള യോടൊപ്പം നേതൃത്വം കൊടുക്കുവാൻ കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലങ്ങളിലും സഞ്ചരിച്ച് ഒഐസിസി/ ഇൻ കാസ് പ്രവർത്തകരെ നേരിൽ കണ്ട് പ്രവർത്തനങ്ങൾ വ്യാപകമാക്കുമെന്ന് പ്രചാരണ സമിതി ചെയർമാൻ രാജു കല്ലുംപുറം അറിയിച്ചു.

കേരളത്തിലെ ഇരുപത് പാർലമെന്റ് മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനർഥികളെയും വൻ ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കുന്നതിനുള്ള ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളുമായി ഒ ഐ സി സി/ ഇൻ കാസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുക്കുന്നത്. വർഗ്ഗീയ കാർഡിറക്കി രാജ്യത്തെ കീറിമുറിക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികളുടെ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇൻഡ്യ മുന്നണിയുടെ വിജയത്തിനായി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഒ ഐ സി സി/ ഇൻ കാസിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നു. അതൊടൊപ്പം പ്രവാസ ലോകത്ത് ഒ ഐ സി സി/ ഇൻകാസിന്റെ നേതൃത്വത്തിൽ അതത് രാജ്യങ്ങളിൽ 20 പാർലമെന്റ് മണ്ഡലങ്ങളിലെയും ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പാർലമെന്റ് കൺവൻഷനുമായി മുന്നോട്ട് പോകുകയാണ്. ഇലക്ഷൻ അടുപ്പിച്ച് പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിൽ എത്തിക്കുവാനുള്ള സംവിധാനം ഒരുക്കുവാൻ എല്ലാ ജില്ലാ കമ്മറ്റികൾക്കും നിർദ്ദേശം നൽകി. അതോടൊപ്പം ആയിരക്കണക്കിന് ഒ ഐ സി സി/ ഇൻകാസ് പ്രവർത്തകർ വോട്ട് ചെയ്യുവാൻ കേരളത്തിലെത്തുമെന്ന് പ്രചാരണ വിഭാഗം ചെയർമാൻ രാജു കല്ലുംപുറം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...