യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനായി പദ്ധതി ആവിഷ്‌കരിക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനായി പദ്ധതി ആവിഷ്‌കരിക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മാനസികാരോഗ്യത്തിനെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. ലഹരി, സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കും. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെയും വ്യാജ ലോൺ ആപ്പ് സംഘങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പു സംഘ ങ്ങൾക്കെതിരെ പരാതി നൽകാൻ പൊതുജനങ്ങൾ മുന്നോട്ടുവരണം. പരാതികൾ ലഭിച്ചാൽ അവ ഗൗരവത്തോടെ കാണുമെന്നും വളരെ വേഗത്തിൽ തീർപ്പാക്കാൻ ആവശ്യമായ നടപടികൾ യുവജന കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റിനും വ്യാജൻ ; വിവാദമായതോടെ പിൻവലിച്ചു

0
ചെന്നൈ : ആരാധകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് വിജയ് നായകനാകുന്ന 'ജനനായകൻ' സിനിമയുടെ...

അജൈവമാലിന്യ ശേഖരണത്തിൽ റെക്കോർഡ് നേട്ടവുമായി പാലക്കാട് ജില്ല

0
പാലക്കാട് : അജൈവമാലിന്യ ശേഖരണത്തിൽ റെക്കോർഡ് നേട്ടവുമായി പാലക്കാട് ജില്ല. ചരിത്രത്തിലാദ്യമായി...

താരസംഘടനയായ അമ്മയുടെ പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബിജെപി

0
തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ പ്രശ്നങ്ങളിൽ ഇടപെടാനാലില്ലെന്ന് വ്യക്തമാക്കി ബിജെപി. അമ്മയുടെ...

ഭീഷണിപ്പെടുത്തി സ്വർണവും പണവും കൊള്ളയടിച്ച ശേഷം സ്ത്രീയെ കിണറ്റിൽ തള്ളിയിട്ടു ; പ്രതി പിടിയിൽ

0
ഹൈദരാബാദ് : സ്വർണവും പണവും കൊള്ളയടിച്ച ശേഷം 55 കാരിയെ കിണറ്റിൽ...