31.5 C
Pathanāmthitta
Saturday, April 1, 2023 10:41 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ചകിണിയാന്തടം – കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു

പത്തനംതിട്ട: ചകിണിയാന്തടം – കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. മൂന്നിലവ് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കല്ലോലിക്കൽ ഭാഗം. ഇവിടെയുള്ള നിരവധി കുടുംബങ്ങൾക്ക് നിലവിലുള്ള ചകണിയാന്തടം കുടിവെള്ള പദ്ധതിയുടെ പ്രയോജനം പ്രദേശത്തെ ഉയര കൂടുതൽ മൂലം ലഭിച്ചിരുന്നില്ല.

rajan-tex--up
bis-new-up
Parappattu
WhatsAppImage2022-07-31at72836PM
previous arrow
next arrow

ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനും നിലവിലുള്ള ചകിണിയാന്തടം പദ്ധതിയിലെ പ്രഷറിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായി വിഭാവനം ചെയ്തു പൂർത്തിയാക്കിയ പദ്ധതിയാണ് ഇത്. പദ്ധതിയുടെ ടാങ്ക് നിർമ്മിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽകിയത് മാത്യു തോമസ് കല്ലോലിക്കലാണ്. ടാങ്ക് പണിയുന്നതിന് ആവശ്യമായ 5 ലക്ഷം രൂപ അനുവദിച്ചത് കളത്തക്കടവ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്ന സൗമ്യ ബിജുവാണ്.

KUTTA-UPLO
bis-new-up
self
rajan-tex--up

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ചകിണിയാം തടത്തെ നിലവിലുള്ള കിണർ പോരാതെ വന്ന സാഹചര്യത്തിൽ വലിയ കുളം നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകി സഹായിച്ചത് ഈരാറ്റുപേട്ട ചെറിയവല്ലത്ത് തമ്പി ഹാജി അവർകൾ ആണ്. അവിടെ 8 ലക്ഷം രൂപ പഞ്ചായത്തിൽ നിന്നും ചിലവഴിച്ചു പന്ത്രണ്ടാം വാർഡിൽ മീനച്ചിൽ ആറിന് സമീപംകുളം നിർമ്മിക്കുകയുണ്ടായി.

bis-new-up
Pulimoottil-april-up
dif
rajan-tex--up
WhatsAppImage2022-07-31at72836PM
previous arrow
next arrow

തുടർന്ന് പദ്ധതി കുറച്ചുനാളുകൾ മുടങ്ങിക്കിടന്ന സാഹചര്യത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട് വന്ന ജനപ്രതിനിധികളിൽ 12 -ആം വാർഡ് മെമ്പർ അജിത്ത് ജോർജിന്റെയും, 11-ന്നാം വാർഡ് മെമ്പർ ചാർലി ഐസക്, കളത്തുക്കടവ് ഡിവിഷൻ മെമ്പർ ജെറ്റോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി പദ്ധതി രൂപീകരിക്കുകയും 8 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യം ആക്കിയത്. ആകെ 26 ലക്ഷം രൂപയോളം ചിലവഴിച്ച പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയത്തിൽ ചകണിയാന്തടം കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും മോട്ടോറും പാനൽ ബോർഡും തകരാറിൽ ആകുകയും ചെയ്ത സാഹചര്യത്തിൽ പുതിയ പമ്പ് ഹൗസ് നിർമ്മിക്കുന്നതിനായി ജോസ് കെ മാണി എംപി പ്രാദേശിക വികസനഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി
ഈ പദ്ധതി യാഥാർത്ഥ്യമായതോടെ നിരവധി ജനങ്ങൾക്ക് കുടിവെള്ളം എന്ന സ്വപ്നമാണ് യാഥാർത്ഥ്യമായത്.11,12 വാർഡുകളിൽ ആയി 65 വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന ഈ പദ്ധതി നാടിന് ഒരു നേട്ടം തന്നെയാണ്.

ഈ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഈ വരുന്ന മാർച്ച് 10ന് 3ന് ചകിണിയാന്തടത്തു സിബി പ്ലാതോട്ടത്തിന്റെ ഭവനാങ്കണത്തിൽ വെച്ച് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുന്നു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എൽ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക നേതാക്കളും ഗുണഭോക്താക്കളും സംബന്ധിക്കുന്നു.

കഴിഞ്ഞ 7 വർഷമായി ചകിണിയാന്തടത്ത് പ്രവർത്തിക്കുന്ന ചകണിയാതടം കുടിവെള്ള പദ്ധതിക്ക് ഒരു മുതൽക്കൂട്ടാണ് ഇപ്പോൾ പൂർത്തിയായ കല്ലോലിക്കൽ ഭാഗം കുടിവെള്ള പദ്ധതി. 2020-ൽ പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അവാർഡ് ലഭിച്ച കുടിവെള്ള പദ്ധതിയാണ് ചകിണിയാതടം കുടിവെള്ള പദ്ധതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Parappattu
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow