ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ചിന്നക്കനാലിൽ ഒരാള്‍ക്ക് പരുക്കേറ്റു. 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേസമയം ഒരാഴ്ച്ച മുമ്പാണ് ഇടുക്കി പൂപ്പാറയില്‍ ചക്കക്കൊമ്പനെ കാറിടിച്ചത്. ചൂണ്ടലില്‍ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. ആനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് വനം വകുപ്പ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
ചക്കക്കൊമ്പന്‍ സാധാരണപോലെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് ആനയെ കണ്ട് ആഗോര്യസ്ഥിതി വിലയിരുത്തിയിരുന്നു. അപകടത്തില്‍ കാറിന് കേടുപാട് സംഭവിച്ചിരുന്നു.





























