ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവവും യാത്രയയപ്പും നടന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ: ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവവും യാത്രയയപ്പ് ചടങ്ങും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ജെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം വിനിതാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി പഠനോപകരണ വിതരണം നിർവഹിച്ചു.

മൂന്നര പതിറ്റാണ്ട് സ്ക്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയ ലക്ഷ്മികുട്ടിയമ്മയ്ക്ക് ഉള്ള ഉപഹാരം ഗിരിജകുമാരി വേണുഗോപാൽ സമ്മാനിച്ചു. ലക്ഷ്മികുട്ടിയമ്മയുടെ മറുപടി പ്രസംഗം ഏവരെയും വികാരഭരിതമാക്കി. സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായംങ്കരി ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, അദ്ധ്യാപകരായ മുകേശ് കെ.എം, രേഷ്മ എസ്, മാതൃസമിതി പ്രസിഡൻറ് ശാന്തിനി സന്തോഷ് എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവത്തിനു മുന്നോടിയായി പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നല്കി സ്വീകരിച്ചു. തുടർന്ന് സ്ക്കൂൾ യൂണിഫോം, പാഠപുസ്തകം എന്നിവയുടെ ഔദ്യോഗിക വിതരണോദ്ഘാടനവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തി. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി. ഈ അദ്ധ്യയന വർഷത്തിൽ ഓരോ ക്ലാസിലും പഠന മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഡോ.ജോൺസൺ വി. ഇടിക്കുള പ്രഖ്യാപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...