കണ്ണൂരിൽ ഗർഭിണിയെ ഭർത്താവ് കുത്തിയ സംഭവം ; യുവതിയുടെ ആരോഗ്യ നിലയില്‍ നേരിയ മാറ്റം

For full experience, Download our mobile application:
Get it on Google Play

കണ്ണുര്‍ : പനയത്താംപറമ്പില്‍ .ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലോടിനടുത്തെ പനയത്താംപറമ്പില്‍ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെയാണ് ഭര്‍ത്താവ് കത്തി കൊണ്ടു വകവരുത്താന്‍ ശ്രമിച്ചത്. അതിനിടെ രക്ഷപ്പെട്ട ഭര്‍ത്താവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പനയത്താംപറമ്പ് സ്വദേശിനി പ്രമ്യയെയാണ് ഭര്‍ത്താവ് ഷൈജേഷ് കത്തി കൊണ്ട് കഴുത്തറത്തു കൊല്ലാന്‍ ശ്രമിച്ചത്.

ഇവരുടെ കഴുത്തിന് പിന്നില്‍ കത്തി കൊണ്ടു ആഴത്തില്‍ മുറിവേല്‍പ്പിച്ചതിനു ശേഷം ഭര്‍ത്താവ് വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചാല മിംമ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂത്തുപറമ്പ്  നീര്‍വേലി സ്വദേശിയായ ഷൈജേഷ് ഏറെക്കാലമായി ഭാര്യവീടായ പനയത്താംപറമ്പിലാണ് താമസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...