ഗതാഗതക്കുരുക്കിനെതിരെ ചെളിയിൽ കുത്തിയിരുന്ന് ചാലക്കുടി എംഎൽഎയുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ മുരിങ്ങൂർ മുതൽ ചിറങ്ങര വരെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. മഴ പെയ്ത് റോഡിൽ കുഴികൾ കൂടി രൂപപ്പെട്ടതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ഏറ്റവുമധികം ട്രാഫിക്കുള്ള രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഈസമയത്ത് വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയിൽ പ്രത്യക്ഷപ്പെടുന്നത്. ചാലക്കുടി മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്കിലും റോഡിലെ കുഴികൾ മൂലമുള്ള ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് റോഡിലെ ചെളിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദേശീയപാത അതോറിറ്റി നീതി പാലിക്കണമെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് രാവിലെ സനീഷ് കുമാർ പ്രതിഷേധിച്ചത്.

ദേശീയപാതയിൽ നടത്തുന്ന പണികൾ കാരണം ദുരിതത്തിലായിരിക്കുകയാണ് ജനം. മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ മുരിങ്ങൂർ മുതൽ ചിറങ്ങര വരെയുള്ള ആറ് കിലോമീറ്റർ ദൂരം കടന്നുപോകാൻ 10-12 മിനിറ്റാണ് സാധാരണഗതിയിൽ എടുത്തിരുന്നത്. നിലവിൽ രണ്ട് മണിക്കൂറിലധികമാണ് വേണ്ടി വരുന്നത്. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതയും കൊരട്ടിയിൽ മേൽപ്പാലത്തിന്റെ നിർമാണവുമാണ് നടക്കുന്നത്. സർവീസ് റോഡ് പണി പൂർത്തിയാക്കാതെ ദേശീയ പാത അധികൃതർ നിർമാണം ആരംഭിച്ചതാണ് സ്ഥിതി വഷളാക്കിയത്. നിർമാണം പൂർത്തിയാകാൻ ഡിസംബറാകുമെന്നാണ് ദേശീയപാത അധികൃതർ അറിയിച്ചിട്ടുള്ളത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...