മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി. ഒൻപത് വർഷത്തിലേറെയായി അകന്ന് കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാനും ജസ്റ്റിസ് പി കൃഷ്ണകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ വിധി. കണ്ണൂർ കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവിട്ടത്. ഹിന്ദുമതാചാര പ്രകാരം 2015ലായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവ് ഗൾഫിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. വിവാഹ ശേഷം ഇരുവരും ഗൾഫിലായിരുന്നു താമസം. ഭർത്താവിന്‍റെ മാതാപിതാക്കളും അവിടെയുണ്ടായിരുന്നു. ഗർഭിണിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ യുവതി പിന്നീട് ഭർത്താവിന്‍റെ മാതാപിതാക്കളോടൊപ്പം താമസിക്കാനാകില്ലെന്നും രണ്ട് കിടപ്പുമുറികളുള്ള പ്രത്യേക ഫ്ലാറ്റ് ലഭിച്ചാൽ മാത്രമേ മടങ്ങി വരൂവെന്നും അറിയിച്ചതായി കോടതി രേഖപ്പെടുത്തി.

ഇതിനിടെ ദമ്പതികൾക്ക് കുഞ്ഞും ജനിച്ചു. ഹർജിക്കാരന്‍റെ മാതാവാണ് തങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമാണെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ അമ്മയുമായുണ്ടായ ചില അസ്വാരസ്യങ്ങൾ ഒഴികെ മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു കുടുംബക്കോടതിയുടെ കണ്ടെത്തൽ. ഭാര്യ തന്നോട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും യുവതിയുടെ സഹോദരൻ വഴിയാണ് അറിയേണ്ടിവന്നതെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. കുട്ടിയുടെ പേരിടൽ ചടങ്ങ്, ക്ഷേത്രത്തിൽ നടത്തിയ ചോറൂൺ എന്നിവയെക്കുറിച്ചും തന്നെ അറിയിച്ചിരുന്നില്ലെന്നും ഫോൺ സംഭാഷണങ്ങളുടെ രേഖകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കിയതായും കോടതി രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ ദേശീയ ലോക് അദാലത്ത് സെപ്റ്റംബര്‍ 12ന്

0
പത്തനംതിട്ട : സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ല ലീഗല്‍ സര്‍വീസസ്...

‘രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം , പക്ഷേ നിരാശയായിരുന്നു ഫലം’ : സോനം...

0
ന്യൂഡൽഹി: തന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ...

ആരോപണങ്ങൾ ഉയർന്ന 15 പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് പരാതികളിൽ വിശദീകരണവുമായി പിഎസ്‌സി. ആരോപണങ്ങൾ ഉയർന്ന...

ഹരിതകര്‍മ സേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ശേഖരിച്ചത് 36107 മെട്രിക് ടണ്‍ അജൈവ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ...