ചാലിയം തീരത്ത് ഒരാളുടെ മൃതദേഹം അടിഞ്ഞു ; കാണാതായ ആളുടേതെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ചാലിയം ചാലിയം തീരത്ത് ഒരാളുടെ മൃതദേഹം അടിഞ്ഞു. ആനങ്ങാടി ഫിഷ് ലാന്റിംഗിന് തെക്ക് വശത്ത് തീരത്ത് ഇന്ന് രാവിലെയാണ് മൃതദേഹം അടിഞ്ഞത്. മദ്ധ്യവയസ് തോന്നിക്കുന്ന ഒരാളുടെ മൃതദേഹമാണ് തീരത്ത് അടിഞ്ഞത്. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു. മുഖം വ്യക്തമല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചാലിയം സ്വദേശിയായ ഉസ്മാനെ കാണാനില്ലായിരുന്നു. അതേസമയം മൃതദേഹം ഉസ്മാന്റെതാണോയെന്ന് വ്യക്തമല്ലെന്ന് പ്രദേശവാസികളും പോലീസും പറഞ്ഞു. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൂടുതല്‍ പിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...