പ്രസവിച്ച ഉടനെ പിഞ്ചുകുഞ്ഞിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞ് കൊന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞിനെ അമ്മ വലിച്ചെറിഞ്ഞ് കൊന്നു. പശ്ചിമ ബംഗാളില്‍ കസബ മേഖലയിലാണ് സംഭവം. ഏപ്രില്‍ 22 ന് കൊല്‍ക്കത്തയിലെ കസ്ബ ഏരിയയിലെ വീട്ടിലെ ടോയ്ലറ്റില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച കുഞ്ഞിനെ അമ്മ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.

ടോയ്ലെറ്റില്‍ പോയ യുവതി പ്രസവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ആശയക്കുഴപ്പത്തിലായ താന്‍ കുഞ്ഞിനെ ജനല്‍ വഴി പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം കുട്ടി മരണപ്പെടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...