മൊബൈല്‍ പൊട്ടിത്തെറിച്ചത് പുതപ്പിനുള്ളില്‍ ; എട്ടുവയസുകാരിയുടെ മരണം വീഡിയോ കണ്ടുകൊണ്ടിരിക്കെ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത് വീഡിയോ കണ്ടുകൊണ്ടിരിക്കെ. പട്ടിപ്പറമ്പ് സ്വദേശി അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് വീഡിയോ കണ്ട് കൊണ്ടിരിക്കെ റെഡ്മി 5 പ്രോ ഫോൺ പൊട്ടിത്തെറിച്ചത്. പുതപ്പിന് ഉള്ളിലിരുന്ന് വീഡിയോ കാണുമ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ചത്. ആദിത്യശ്രീയുടെ അച്ഛൻ അശോകനും അമ്മ സൗമ്യയും ജോലി സ്ഥലത്ത് നിന്ന് മടങ്ങി എത്തിയിരുന്നില്ല. മുത്തശ്ശിയും കുട്ടിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളയിലായിരുന്ന മുത്തശ്ശി പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് റൂമിലേക്ക് എത്തുമ്പോൾ കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.

അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെങ്കിലും അമിതമായി ചൂടായിടുന്നുവെന്ന് ഫോറെൻസിക് പരിശോധനനയിൽ വ്യക്തമായി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞ നിലയിലാണ്. കുട്ടി പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂട്ടി. മകൾ സ്ഥിരമായി മൊബൈൽ ഉപയോഗിക്കാറില്ലെന്ന് അച്ഛൻ അശോക് കുമാർ പറഞ്ഞു. അശോകൻ സൗമ്യ ദമ്പതികളുടെ ഏക മകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...