രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ചമ്പത് റായ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി വിവാദങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച ചമ്പത് റായ്, ‘രാമഭക്തർക്ക്’ എഴുതിയ കൈപ്പടയിലുള്ള കത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കത്തിൽ കുറിക്കുന്നു. എസ്ഐടി തങ്ങളുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങൾക്കും എണ്ണിയെണ്ണി മറുപടി നൽകുമെന്നും സത്യം പൊതുജനങ്ങൾക്ക് മുന്നിൽ തെളിയുമെന്നും ചമ്പത് റായ് വ്യക്തമാക്കി.

കഴിഞ്ഞ 45 വർഷമായി ഒരു ‘പ്രചാരക്’ ആയി ജീവിക്കുന്ന തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി വിവാദത്തെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ചമ്പത് റായ് സ്ഥാനം ഒഴിഞ്ഞത്. നിലവിൽ കൃഷ്ണ മോഹനെ ട്രസ്റ്റിന്റെ താൽക്കാലിക ജനറൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...