സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ഡോർട്ട്മുണ്ട് ; റയൽ മാഡ്രിഡിന് തകർപ്പൻ ജയം

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ 5-2 ന്റെ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡിന്റെ തകർപ്പൻ ജയം. ആദ്യ പകുതിയുടെ ക്ഷീണം, രണ്ടാം പകുതിയിൽ തീർത്ത മാഡ്രിഡ് ബെറൂസിയ ഡോർട്ട്മുണ്ട് വലയിൽ അഞ്ച് ഗോളുകളുടെ വെടിക്കെട്ട് തീർത്തു. സാൻഡിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ സ്റ്റാർ സ്ട്രൈക്കറായ വിനീഷ്യസ് ജൂനിയർ ഹാട്രിക്കാണ് ഡോർട്ട്മുണ്ടിനെ തൂത്ത് വാരിയത്. ഡോണയൽ മലെനിലൂടെ ആദ്യ ലീഡെടുത്ത് ഡോർട്ട് മുണ്ട് 34ാം മിനിറ്റിൽ ജാമി ഗിട്ടൻസിലൂടെ കളിപൂർണമായും അനുകൂലമാക്കി. എങ്കിലും, രണ്ടാം പകുതിയിൽ അന്റോണിയോ റൂഡിഗറിലൂടെ റയൽ ആദ്യ ഗോൾ വലയിലെത്തിച്ചു. രണ്ട് മിനിറ്റിനകം വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലൂടെ ഗോൾ നില തുല്യമാക്കി (2-2). 83ാം മിനിറ്റിൽ ലൂക്കാസ് വാസ്ക്വസും ഗോൾ കണ്ടെത്തിയതോടെ റയൽ ആദ്യമായി ലീഡെടുത്തു (3-2). 86ാം മിനിറ്റിൽ ഡോർട്ട്മുണ്ടിനെ ഞെട്ടിച്ച് വിനി തന്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ റയൽ ലീഡ് ഇരട്ടിയാക്കി (4-2). വിനിയുടെ ഹാട്രിക് എത്തിയതോടെ ഡോർട്ട്മുണ്ട് തകർന്നടിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ലില്ലെയോട് ഒരു ഗോളിന് പരാജയപ്പെട്ട റയൽ ആ ക്ഷീണം തീർത്ത് ചാമ്പ്യൻസ് ലീഗിൽ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....