പത്തനംതിട്ട: നഗര കുടുംബശ്രീ സിഡിഎസുകളുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ചലനം 2023 മെന്ററിങ് ക്യാമ്പിന് പത്തനംതിട്ട ജില്ലയിൽ തുടക്കമായി. നവംബർ 13 മുതൽ 16 വരെയാണ് ക്യാമ്പ്. പത്തനംതിട്ട, അടൂർ, തിരുവല്ല ഈസ്റ്റ്, വെസ്റ്റ്, പന്തളം എന്നീ നഗരസഭകളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുന്നന്താനം സിയോൻ റിട്രീറ്റ് സെന്ററിൽ ആരംഭിച്ച ക്യാമ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോ കോർഡിനേറ്റർ ആദില ഉദ്ഘാടനം ചെയ്തു. കുന്നന്താനം സി ഡി എസ് ചെയർപേഴ്സൺ രഞ്ജിനി അജിത് അധ്യക്ഷത വഹിച്ചു. എൻ.യു.എൽ.എം സ്റ്റേറ്റ് മിഷൻ മാനേജർ ബീന, സിറ്റി മിഷൻ മാനേജർമാരായ അജിത് കുമാർ എം, അജിത് എസ്, സുനിത വി, ട്രെയിനിങ് കോർ ടീം അംഗങ്ങളായ സീമ, അനിൽ എന്നിവർ സംസാരിച്ചു.
സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചുവട് പരിശീലനത്തിന്റെ തുടർച്ചയായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ചലനം 2023 ക്യാമ്പ് നഗര സിഡിഎസുകളെ സ്വയം പര്യാപ്തവും സുസ്ഥിരവും ആക്കി മാറ്റുന്നതിനുള്ള തുടക്കമാണെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ പറഞ്ഞു. രജത ജൂബിലി ആഘോഷിച്ച കുടുംബശ്രീയുടെ കഴിഞ്ഞ 25 വർഷക്കാലത്തെ നഗരമേഖലയിൽ നേട്ടങ്ങളുടെ അവതരണവും വിശകലനവും പുതിയ പ്രവർത്തനങ്ങളുടെ ആസൂത്രണവും ക്യാമ്പിൽ നടക്കുന്നതാണ്. ജില്ലയിലെ പത്തനംതിട്ട, അടൂർ, പന്തളം, തിരുവല്ല നഗരസഭകളിലെ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്മാരും ഉപസമിതി കൺവീനർമാരുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കുടുംബശ്രീ എൻ. യു. എൽ. എം സംസ്ഥാന മിഷനാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.