ചക്കുളത്തുകാവ് പൊങ്കാല ; കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നവബംർ 27ന് നടക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവ്വീസ് കാര്യക്ഷമമായി ഏർപ്പെടുത്തും. തിരുവല്ലാ ഡിപ്പോയിൽ നിന്നും നവംബർ 26,27 തീയതികളിൽ സ്‌പെഷ്യൽ ചെയിൻ സർവീസുകളും എടത്വ ഡിപ്പോയിൽ നിന്നും ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാർ വഴി ചങ്ങനാശേരി, എടത്വ- നെടുമുടി എന്നീ സ്‌പെഷ്യൽ സർവീസുകളും ആലപ്പുഴയിൽ നിന്നും കിടങ്ങറ- മുട്ടാർ വഴിയും ചമ്പക്കുളം വഴിയും പ്രത്യേകം ചക്കുളത്തുകാവിലേക്ക് സ്‌പെഷ്യൽ സർവീസുകൾ  നടത്തണം.

നവംബർ 25 മുതൽ 27 വരെ ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലും പൊങ്കാല അടുപ്പുകളുമായി ഇരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ട്രാഫിക്ക് നിയന്ത്രണവും ക്രമസമാധാനവും പോലീസ് ഉറപ്പാക്കണം. പൊങ്കാല നിരക്കുന്ന പ്രദേശങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപടി എടുക്കും. എല്ലാ വഴിവിളക്കും പ്രവർത്തനക്ഷമമാക്കണം. ക്ഷേത്രപരിസര പ്രദേശങ്ങളിലും തിരുവല്ലാ-എടത്വ ലൈനിലും നവംബർ 25 മുതൽ എല്ലാ സമയവും നല്ല ഫോഴ്‌സിൽ ശുദ്ധജലം ലഭ്യമാക്കണം. നവംബർ 26 പകലും രാത്രിയിലും തിരുവല്ലയിൽ നിന്നും ടാങ്കർ ലോറികളിൽ വെള്ളം നിറച്ചു കൊടുക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തി ജീവനക്കാരെ നിയോഗിക്കണം. വീയപുരത്തുനിന്നുകൂടി ശുദ്ധജലം ലഭ്യമാക്കണം. കഴിഞ്ഞ വർഷങ്ങളിലെ രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കണം. തലവടി, എടത്വ, മുട്ടാർ, തകഴി ഗ്രാമപഞ്ചായത്തുകൾ എല്ലാ വഴി വിളക്കുകളും പ്രവർത്തനക്ഷമമാക്കണം. ഫോഗിങ്ങിനുള്ള ക്രമീകരണം ചെയ്യണം. എക്‌സൈസ് വ്യാജമദ്യം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കണം.

നവംബർ 26,27 തീയതികളിൽ ക്ഷേത്ര പരിസരത്ത് അത്യാവശ്യ മരുന്നുകൾ ഉൾപ്പെടെ രണ്ട് ഡോക്ടർമാരുടെ ഫുൾടൈം സേവനം ലഭ്യമാകുന്ന താൽക്കാലിക ക്ലിനിക് പ്രവർത്തിപ്പിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണം. 26ന് രാവിലെ മുതൽ രണ്ട് ആംബുലൻസ് എല്ലാവിധ സജ്ജീകരണങ്ങളോടുകുടി ക്ഷേത്ര പരിസരത്ത് ക്യാമ്പ് ചെയ്യണം. കിടങ്ങറ- മുട്ടാർ റോഡിലുള്ള കുഴികൾ അടിയന്തിരമായി നിരപ്പാക്കിതരാൻ പൊതുമരാമത്തിന് നിർദ്ദേശം നൽകി. എ.ഡി.എം. എസ് സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി വി നായർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ക്ഷേത്രകാര്യദർശി മണികുട്ടൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ടു ; ഡ്രൈവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന...

0
കൊല്ലം: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ...

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി സിപിഎം

0
വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറെ അറസ്റ്റ്...

കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ‘ഐ ലവ് പാകിസ്ഥാൻ’ ; അന്വേഷണം

0
കൊച്ചി : അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലിനുള്ളില്‍ 'ഐ ലവ് പാകിസ്ഥാന്‍'...

യുദ്ധഭീതി അകന്നു ; കണ്ണൂരില്‍ നിന്ന് കുവൈത്ത് , റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

0
കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍...